KeralaLatest NewsNews

ഓണാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍

തിരുവനന്തപുരം: കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള വിദ്യാര്‍ത്ഥികളുടെ ഓണാഘോഷത്തില്‍ ജീപ്പിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു. അതേസമയം, കോളേജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി അപകടമുണ്ടാക്കിയ പെരിങ്ങമല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

Read Also : കോളേജിലെ ഓണാഘോഷം റോഡിലും : വിദ്യാര്‍ത്ഥികളുടെ ജീപ്പിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

പൊലീസിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം കോളജിന് പുറത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ പൊലീസ് വിലക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ട് തുറന്ന ജീപ്പും ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ റോഡിലേക്കിറങ്ങി. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. റാലിക്കിടിലെ ഒരു അമ്മയെും മകനെയും വാഹനം ഇടിച്ചിട്ടു. എന്നാല്‍ ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.

അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചതിനും കണ്ടാലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തതായി സിഐ മനോജ് പറഞ്ഞു. ആഘോഷങ്ങള്‍ സംഘിടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button