Latest NewsNewsInternational

ഇമ്രാൻ ഖാന്റെ പിടിവാശി അയയുന്നു; പാക്കിസ്ഥാൻ ഇന്ത്യയോട് ജീവൻ രക്ഷാ മരുന്നുകൾ ആവശ്യപ്പെട്ടു

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പിടി വാശി ഉപേക്ഷിച്ച് ഇന്ത്യയുടെ സഹായം തേടിയെന്ന് റിപ്പോർട്ട്. ജീവൻ രക്ഷാ മരുന്നുകൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും അവ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ തയ്യാറെടുക്കുകയാണ്.

ALSO READ: വിവാഹ ആഘോഷങ്ങൾക്കിടെ പടക്കം ഏറും തമ്മിൽ തല്ലും പതിവാകുന്നു; കർശന നിയന്ത്ര‌ണങ്ങളുമായി അധികൃതർ

ഇന്ത്യയുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കാൻ തുടങ്ങിയതോടെ പാകിസ്ഥാന്റെ ആരോഗ്യമേഖലയെ പോലും അത് പ്രതികൂലമായി ബാധിച്ചു . അതോടെയാണ് പാക് വ്യാപാര മന്ത്രാലയം ഇന്ത്യയിൽ നിന്ന് അടിയന്തിരമായി ജീവൻ രക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ ഇമ്രാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: കോൺഗ്രസ് വിടുമോ? ഭൂപീന്ദർ സിംഗ് ഹൂഡയുടെ അനുയായികൾ ദില്ലിയിൽ യോഗം ചേരുന്നു; ഹൈക്കമാൻഡ് സമ്മർദത്തിൽ

കശ്മീർ വിഷയത്തിൽ ലോകം ഒറ്റക്കെട്ടായി ഇന്ത്യയ്ക്കൊപ്പം നിൽക്കുമ്പോഴും പാകിസ്ഥാൻ ആക്രമണങ്ങൾ നടത്താനായി ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ 16 മാസത്തിനിടെ ഇന്ത്യയിൽ നിന്ന് 36 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ആന്റി റാബിസ്, ആന്റി വിഷം വാക്സിനുകളാണ് പാകിസ്ഥാൻ ഇറക്കുമതി ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button