ബെംഗളൂരു: അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ബെംഗളൂരുവിലെ പ്രത്യേക കോടതി. കൂടാതെ കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. എം.എല്‍.എ. എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്നിവർക്കെതിരേയും കേസെടുക്കാൻ നിർദേശമുണ്ട്.
Read also: ടിപ്പു ജയന്തി റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ
മൈസൂരു ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി സിദ്ധരാമയ്യ വീട് നിര്‍മിച്ചെന്നാരോപിച്ച് സാമൂഹികപ്രവര്ത്തകന് എ. ഗംഗരാജു നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൈസൂരു നഗരവികസന അതോറിറ്റി നിയമം ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Post Your Comments