കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മതിലകം പൊലീസ് ഇന്ന് ഉച്ചയോടെയാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. 20 കോടി രൂപയ്ക്കടുത്ത വണ്ടിച്ചെക്ക് നല്‍കിയെന്ന നാസില്‍ അബ്ദുള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ നാസില്‍ അബ്ദുള്ളയ്ക്ക് 10 വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കിയിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതി ചേര്‍ത്ത് നിയമ നടപടികളിലേക്ക് നയിച്ചുവെന്നായിരുന്നു തുഷാർ വാദിച്ചത്.
Read also: തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം
നാല് ദിവസം മുന്‍പേ തന്നെ നാസില്‍ അബ്ദുല്ല തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം മറച്ചു വച്ച ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
Post Your Comments