തിരുവനന്തപുരം•സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ വിരലടയാള പരിശോധനാഫലം പുറത്ത്. കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളത് ശ്രീറാമിന്റെ വിരലടയാളം തന്നെയാണെന്നാണ് കണ്ടെത്തല്‍.
അതേസമയം വാഹനത്തിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും പരിശോധനാ ഫലത്തില്‍ പറയുന്നു. കാറിന്റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നും പരിശോധനാഫലത്തില്‍ പറയുന്നു.
ALSO READ: ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
വാഹനം ഓടിച്ചിരുന്നത് താനല്ല സുഹൃത്ത് വഫ ആയിരുന്നുവെന്നാണ് അപകടത്തിനു ശേഷം ശ്രീറാം ആദ്യം പറഞ്ഞത്. പിന്നീട് മൊഴി തിരുത്തുകയും താന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് സമ്മതിക്കുകയുമായിരുന്നു.
അപകടത്തിനു ശേഷം ഫൊറന്‍സിക് വിദഗ്ധര്‍ എത്തുന്നതിന് മുന്‍പ് വാഹനം അപകടസ്ഥലത്തുനിന്നും മാറ്റിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Post Your Comments