KeralaLatest News

കോഴിക്കോട് ന​ഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണാടിക്കല്‍, തടമ്പാട്ടുതാഴം, മാനാരി, തിരുവണ്ണൂര്‍, കണ്ണാടിക്കടവ്, അഴിഞ്ഞില എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കക്കയം ഡാം തുറന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. വെള്ളക്കെട്ടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും കോസ്റ്റ് ​ഗാര്‍ഡും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇരവഞ്ഞി, ചാലിയാര്‍ പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടി പുഴയും കരകവിഞ്ഞൊഴുകുകയാണ്.

Read also: മൊബൈല്‍ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റര്‍ അല്ല അത്. ഏത് നിമിഷവും കുത്തിയൊലിച്ച് പോകാം- ഡോ. ഷിംന അസീസിന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button