എ ഡി ജി പി ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി. 54 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എം ഡിയായിരുന്നു അനിത തച്ചങ്കരി.
വിദേശത്തെയും ഇന്ത്യയിലെയും പഠത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അവര്‍. മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളില്‍ വിവാഹിതരായിരുന്നു. ഏറെ നാള്‍ക്ക് ശേഷം വേദനകള്‍ മറന്ന് അനിതാ തച്ചങ്കരി പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീല്‍ ചെയറില്‍ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയില്‍ പങ്കെടുത്ത അനിത ഏറെ സന്തോഷവതിയായിരുന്നു.
തികഞ്ഞ മൃഗസ്നേഹി കൂടിയായിരുന്ന അനിതാ തെരുവു നായ്കളുടെ പുനരിധിവാസത്തിനും മറ്റുമായി നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. കാര്‍ഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡില്‍ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു.
Post Your Comments