വാഷിംഗ്ടണ്‍: ജമ്മു കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉറപ്പ് നൽകി. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇമ്രാൻ ഖാന് ഉറപ്പ് നൽകിയത്. തനിക്കു സഹായിക്കാന്‍ കഴിയുമെങ്കില്‍ മധ്യസ്ഥനാകുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments