Latest NewsIndia

കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി

ന്യൂ ഡല്‍ഹി: കര്‍ണാടക പ്രതിസന്ധയില്‍ സുപ്രീം കോടതി വിധി. എംഎല്‍എമാരുടെ രാജിക്കാര്യത്തിലും, അയോഗ്യരാക്കുന്നതിലും സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം അനുയോജ്യമായ സമയത്ത് തന്നെ സ്പീക്കര്‍ തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. അതേസമയം രാജിക്കത്ത് നല്‍കിയ 15 എംഎല്‍എമാരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 15 എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം. ഇതിന് സമയപരിധി നിശ്ചയിക്കുന്നില്ല. സ്പീക്കര്‍ ആലോചിച്ചെടുത്ത തീരുമാനം സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എംഎല്‍എമാരുടെ രജിക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശവും അധികാരവും ഇതോടെ സുപ്രീം കോടതി സ്പീക്കര്‍ക്ക് കൈമാറി. എന്നാല്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അവര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സ്പീക്കര്‍ക്ക് നിര്‍ബന്ധിക്കാനാവില്ല. എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള വിപ്പ് നല്‍കുമ്പോള്‍ അതനുസരിക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button