ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ ഏറ്റുമുട്ടലുകളില്‍ 963 ഭീകരരെയാണ് വധിച്ചത്. സൈന്യം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഭീകരരുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭീകരരെ നേരിടാനുള്ള ശ്രമത്തില്‍ 2014നും 2019നുമിടെ 413 സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഢി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. അതിർത്തിയിൽ ഇന്ത്യൻ ആർമി കർശനമായ പട്രോളിംഗ് ആണ് നടത്തുന്നതെന്നും കഴിഞ്ഞ വർഷത്തെ ആദ്യ മാസങ്ങളെ അപേക്ഷിച്ചു ഈ വർഷം 43 ശതമാനം നുഴഞ്ഞു കയറ്റത്തിന് കുറവുണ്ടായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments