Latest NewsMenLife Style

പുരുഷന്മാര്‍ ശ്രദ്ധിക്കുക; ജങ്ക് ഫുഡ് കഴിച്ചാല്‍ ഇങ്ങനെയും ചില ദോഷങ്ങളുണ്ട്

ജങ്ക് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് നമുക്കറിയാം. ജങ്ക് ഫുഡിന്റെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. എന്നാല്‍ ജങ്ക് ഫുഡ് കഴിക്കുന്ന പുരുഷന്മാര്‍ക്ക് സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുരുഷന്മാര്‍ പിസാ, ബര്‍ഗര്‍, സാന്‍വിച്ച്, കാന്‍ഡി, പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുമ്പോള്‍ ബീജത്തിന് നാശം സംഭവിക്കാമെന്നാണ് ഈ പഠനം പറയുന്നത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 18നും 20നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലായിരുന്നു പഠനം. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കൂടുന്നതായാണ് ഇവര്‍ കണ്ടെത്തിയത്. എന്നാല്‍, സ്ഥിരമായി ജങ്ക് ഫുഡ് കഴിച്ച പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് വളരെ താഴ്ന്ന നിലയിലാണ് ഉണ്ടായിരുന്നതെന്നും പ്രൊഫസര്‍ അലന്‍ പേസി പറയുന്നു. വിയന്നയില്‍ സംഘടിപ്പിച്ച യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഈ പഠനം അവതരിപ്പിച്ചത്.

റെഡ് മീറ്റ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ വളര്‍ച്ച കുറയും. മാനസിക സമ്മര്‍ദ്ദം കൂടുക, ഉറക്കമില്ലായ്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ജങ്ക് ഫുഡ് കഴിക്കുന്ന പുരുഷന്മാരില്‍ കൂടുതലാണെന്ന് പ്രൊഫ. അലന്‍ പറഞ്ഞു.
അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് മയക്കുമരുന്നിനും പുകവലിക്കും തുല്യമാണെന്നും പറഞ്ഞിരുന്നു. ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിച്ചാല്‍ ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button