ബെംഗളൂരു: ബംഗലൂരുവില്‍ ആഭരണക്കടയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 20 കോടി രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു.
ലേഡി കര്സണ് റോഡില്‍ സ്ഥിതിചെയ്യുന്ന ഐ.എം.എ ജ്യുവല്സിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റെയ്ഡ് നടത്തിയത്.
കോടതിയില്‍ നിന്ന് അനുമതി വാങ്ങിയതിന് ശേഷമായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇവിടെ തെരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 10 ന് ആരംഭിച്ച റെയ്ഡ് രാത്രി 9 വരെ തുടര്‍ന്നു. പിടിച്ചെടുത്ത വസ്തുക്കളില്‍ 8.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണാഭരണങ്ങള്‍, 9.5 കോടി രൂപയുടെ വജ്രം, രണ്ട് കോടി രൂപ വിലവരുന്ന 450 കിലോ വള്ളി എന്നിവ ഉള്‍പ്പെടുന്നു.
ഐ.എം.എയുടെ അഞ്ച് ഡയറക്ടര്‍മാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഷദാബ് അഹമ്മദ്, ഇസ്രാര്‍ അഹമ്മദ്, പുസൈല് അഹമ്മദ്, മുഹമ്മദ് ഇദ്രിസ്, ഉസ്മാന് അബ്രാജ് എന്നിവരാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments