മുംബൈ: വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ നേട്ടത്തിലായിരുന്ന ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 143 പോയിന്റ് താഴ്ന്നു 39451ലും നിഫ്റ്റി 41 പോയിന്റ് താഴ്ന്നു 11790ലുമായിരുന്നു വ്യാപാരം. യുപിഎല്‍, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, എസ്ബിഐ, വേദാന്ത, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്‍ഡിഗോ, പിഡിലൈറ്റ്, അശോക് ലൈലാന്റ്, ടിവിഎസ് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
Post Your Comments