അലിഗഡ് : വിചാരിച്ച കാര്യം സാധിയ്ക്കാന്‍ മന്ത്രവാദിയുമായി ലൈംഗികവേഴ്ചയ്ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു . എതിര്‍പ്പ് പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തി . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിനാല് ഭര്‍ത്താവ് ഭാര്യയെ പുഴയില്‍ മുക്കി കൊന്നു. 32-കാരിയായ സ്ത്രീയുടെ മരണത്തില്‍ ഭര്‍ത്താവിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മാന്പാലെന്നയാളാണ് ഭാര്യയെ വ്യാഴാഴ്ച കൊലപ്പെടുത്തിയത്. ഇവരുടെ കൗമാരക്കാരനായ മകന് സംഭവത്തിന് ദൃക്സാക്ഷിയാണ്. അച്ഛന് അമ്മയെ പുഴയില്‍ മുക്കി കൊല്ലുന്നത് കണ്ടുവെന്നാണ് മകന് പൊലീസിനോട് പറഞ്ഞത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ മകനെയും വകവരുത്തുമെന്ന് മാന്‍പാല്‍ ഭിഷണിപ്പെടുത്തിയതായി മരിച്ച സ്ത്രീയുടെ സഹോദരന് പൊലീസിനെ അറിയിച്ചു. രണ്ട് ദിവസം മുന്‍പ് പേടിച്ചു വിറച്ച് സഹോദരി തന്നെ വിളിച്ചിരുന്നുവെന്നും സംഭവത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടെന്നും ഇയാള്‍ പറയുന്നു.
അന്ന് അതില്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചതാണ്. പക്ഷേ വ്യാഴാഴ്ച മാന്‍പാല്‍ ഭാര്യയോട് തന്റെ കൂടെ പുഴയരികിലേക്ക് വരാന്‍ പറഞ്ഞു കൂടെപ്പോയ ഭാര്യയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ശാന്ത്ദാസ് ദുര്‍ഗാദാസ് എന്ന മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാന്‍പാല്‍ ഭാര്യയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാതിരുന്നതാണ് ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്.
Post Your Comments