ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നയതന്ത്ര പ്രോട്ടോക്കോള്‍ ലംഘിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങിലായിരുന്നു സംഭവം. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുന്നത്.
ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന് തെഹ്രീക്-ഇ-ഇസാഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഖാന്റെ പ്രോട്ടോക്കാള്‍ ലംഘനം വ്യക്തമാകുന്നത്. ഹാളിലേക്ക് കടന്നുവരുന്ന രാഷ്ട്രത്തലവന്മാരെ സ്വാഗതം ചെയ്തുകൊണ്ട് എല്ലാവരും എഴുന്നേറ്റ് നില്ക്കുമ്പോള് ഇമ്രാന് കാന്‍ മാത്രം കസേരയില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം
ഇടയ്ക്ക് ഒന്നെഴുന്നേറ്റെങ്കിലും മറ്റുള്ളവരെ കാക്കാതെ ഇമ്രാന് ഖാന് അപ്പോള്‍ തന്നെ ഇരിക്കുകയും ചെയ്തു. അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന പതിന്നാലാമത് ഒഐസി മീറ്റിങ്ങിലും ഖാന് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിരുന്നു. സൗദി കിംഗ് സല്മാന് ബിന്‍ അബ്ദുല്‍ അസിസുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പരിഭാഷകനോട് സംസാരിച്ചതിന് ശേഷം അത് രാജാവിന് പരിഭാഷപ്പെടുത്തി കൊടുക്കുന്നതിന് മുമ്പ് പാക് പ്രധാനമന്ത്രി തിരിഞ്ഞു നടക്കുകയായിരുന്നു. രാജാവിനെ അനാദരിച്ചെന്ന വിമര്‍ശനവുമായി ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തിരുന്നു.
Prime Minister of #Pakistan @ImranKhanPTI's Arrival with other World Leaders at Invitation of President of Kyrgyzstan for Opening Ceremony 19th Meeting of the Council of the Heads of State of the Shanghai Cooperation Organization in Bishkek Kyrgyzstan (13.06.19)#SCOSummit2019 pic.twitter.com/fYdKYN3Fv7
— PTI (@PTIofficial) June 13, 2019
Post Your Comments