Latest NewsKerala

മുഖ്യമന്ത്രിയുടെ വിദേശയാത്ര; അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രയെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതു ആവശ്യത്തിനല്ലാതെ വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിലാണ് കോടതി, ഹര്‍ജിക്കാരന്‍റെ അഭിഭാഷകനെതിരെ തിരിഞ്ഞത്. പ്രശസ്തിക്കും വ്യക്തി വൈരാഗ്യം നടപ്പാക്കാനും കോടതിയെ കരുവാക്കരുതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

പൊതു ആവശ്യത്തിനല്ലാതെ അമേരിക്കയിലും യുഎഇയിലുമായി വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ കേസ് രേഖകള്‍ പരിശോധിച്ച കോടതി, മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകള്‍ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി. അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് പ്രത്യേക താല്‍പ്പര്യം എന്ന് ആരാഞ്ഞ കോടതി പ്രശസ്തിക്കും വ്യക്തിവൈരാഗ്യം തീര്‍ക്കാനും കോടതിയെ ഉപയോഗിക്കരുതെന്ന് താക്കീത് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button