തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ഏജന്‍സിയായ എഎൻഐ ആണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിച്ചതിലുള്ള പ്രതിഷേധമാണ് മമത പിന്മാറാനുള്ള കാരണം. നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് മമത അറിയിച്ചിരുന്നത്.
ചടങ്ങില്‍ നിന്നും പിന്മാറുന്ന വിവരം ഒരു കത്തിലൂടെയാണ് മമത മോദിയെ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിനെ മോദി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് മമതയുടെ ആരോപണം.
Kerala CMO: Chief Minister Pinarayi Vijayan will not attend Prime Minister Narendra Modi's oath taking ceremony on May 30th. (File pics) pic.twitter.com/nVrsY2LB1i
— ANI (@ANI) May 29, 2019
Post Your Comments