ചുവപ്പ് കാവിയാകുന്ന കാഴ്ചയാണ് ബംഗാളില്‍. മമതയെ നേരിടാന്‍ സാധിക്കുന്ന പാര്‍ട്ടിയായി ബിജെപിയെത്തിയതിനു പിന്നിൽ നിരവധി കഥകളുണ്ട്. ഒരു കാലത്തു സിപിഎം കോട്ടയായിരുന്ന ത്രിപുരയിൽ ഇന്ന് ബിജെപിയാണ് ഭരണം. ബംഗാളിലെയും സ്ഥിതി വ്യത്യസ്തമല്ല. സിപിഎമ്മിനെ തോൽപ്പിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയത് കായിക ബലം ഉപയോഗിച്ചാണ്. തൃണമൂലിന്റെയും മമ്തയുടെയും ഗുണ്ടാ വിളയാട്ടങ്ങൾക്കെതിരെ പ്രതികരിച്ച സിപിഎം പ്രവർത്തകരെ കായികമായി ഉപദ്രവിച്ചാണ് തൃണമൂൽ കോൺഗ്രസ് വളർന്നത്.
സിപിഎംമ്മിനെയെന്നല്ല മറ്റൊരു പാർട്ടിയുടെയും പ്രവർത്തനം അവർ അനുവദിച്ചില്ല. മതയെ നേരിടാന്‍ സാധിക്കുന്ന പാര്‍ട്ടിയായി ബിജെപിയെയാണ് ഇപ്പോൾ സിപിഎം നേതാക്കളും പ്രവര്‍ത്തകരും കാണുന്നത്. തൃണമൂല്‍വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പലയിടത്തും സിപിഎം പ്രവര്‍ത്തനം മരവിപ്പിച്ചു. പരസ്യമായി ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയ മണ്ഡലങ്ങളുമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വര്‍ഷങ്ങള്‍ക്ക്ശേഷം നന്ദിഗ്രാമില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനെ മമത അനുവദിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ തിരിച്ചുവരവായാണ് ഇതിനെ മലയാളമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മൂന്നരപ്പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തെ പരിവര്‍ത്തന്‍ മന്ത്രവുമായെത്തിയാണ് 2011ല്‍ മമത കടപുഴക്കിയത്.
എന്നാല്‍ എന്താണോ സിപിഎം ബംഗാളിലെ ജനതയോട് ചെയ്തിരുന്നത് അതിന്റെ മറ്റൊരു പതിപ്പായി മമത മാറി. അക്രമത്തിലൂടെ സമൂഹത്തില്‍ ഭയം പടര്‍ത്തി അധികാരം നിലനിര്‍ത്തുകയെന്ന കമ്യൂണിസ്റ്റ് തന്ത്രം ദീദിയും പിന്തുടര്ന്നു. 27 ശതമാനമുള്ള മുസ്ലിം വിഭാഗത്തെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താന്‍ ശ്രമിച്ചതാണ് തൃണമൂലിന്റെ ഇറക്കത്തിനും ബിജെപിയുടെ കയറ്റത്തിനും ഇടയാക്കിയത്. വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് തൃണമൂലിലെ മുസ്ലിം നേതാക്കളായിരുന്നു. ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ മമത തങ്ങളുടെ വിശ്വാസങ്ങളെ അവഹേളിച്ചതും ദുര്‍ഗ്ഗാ പൂജ തടഞ്ഞതും ഹിന്ദുക്കളെ പ്രകോപിപ്പിച്ചു.
ബംഗാളിന് ചിരപരിചിതമല്ലാതിരുന്ന രാമനവമിയും ഹനുമാന് ജയന്തിയും ആഘോഷിച്ചാണ് ഹിന്ദുസംഘടനകള്‍ മറുപടി നല്‍കിയത്. അയോധ്യ പ്രക്ഷോഭകാലത്തുപോലും കാണാത്ത തരത്തില്‍ കാവിക്കൊടികളും ജയ് ശ്രീരാം വിളികളും ബംഗാളില്‍ അലയടിച്ചു. . 49.5 ശതമാനം മുസ്ലിംവോട്ടുള്ള റായ്ഗഞ്ചില്പ്പോലും 40 ശതമാനം വോട്ടുകള്‍ നേടി ബിജെപി ജയിക്കുന്ന ഹിന്ദു ഏകീകരണമുണ്ടാക്കിയത് മമത തന്നെയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ 16.80 ശതമാനം വോട്ട് ലഭിച്ചതോടെയാണ് ബിജെപി ബംഗാളിനെ ലക്ഷ്യമിട്ടത്.
സംഘടന ശക്തിപ്പെടുത്താനായിരുന്നു കേന്ദ്രനേതൃത്വം സംസ്ഥാനത്തിന് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ തൃണമൂല്‍ ക്രിമിനല്‍ സംഘങ്ങളുടെ സമാന്തരഭരണം നടക്കുന്ന ബംഗാളില്‍ അതത്ര എളുപ്പമായിരുന്നില്ല. ബിജെപിയാണെന്ന് പറയാന്‍ തന്നെ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഓഫീസുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനാല്‍ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. രാത്രിയില്‍ രഹസ്യമായി യോഗങ്ങള്‍ ചേര്‍ന്ന് വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ വിവരങ്ങള്‍ കൈമാറി. പൊതുപരിപാടികളും റാലികളും ഒഴിവാക്കി ഏറെക്കാലം അദൃശ്യമായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം.
സുജിത്
Post Your Comments