Latest NewsLife StyleHealth & Fitness

ഈ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; മറ്റു ചില രോഗങ്ങളും വന്നേക്കാം

ചില ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ നാഡീ തകരാറിനു കാരണമാകുമെന്ന് പഠനം. ശ്വസന പ്രശ്‌നങ്ങള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിയിച്ചു.

1.3 ദശലക്ഷം പേരുടെ വിവരങ്ങള്‍ പഠനത്തിനായി അപഗ്രഥിച്ചു. മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്‌ലൂറോക്വിനോ ലോണ്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ ഉപയോഗം മൂലം പെരിഫെറല്‍ ന്യൂറോപ്പതി ബാധിക്കാനുള്ള സാധ്യത 47 ശതമാനമാണ്. അമോക്‌സിലിന്‍ ക്ലാവുനലേക് എന്ന ആന്റിബയോട്ടിക് കഴിച്ചവരില്‍ പെരിഫെറല്‍ ന്യൂറോപ്പതിക്കുള്ള സാധ്യത കുറവാണ് എന്നും കണ്ടു.

ഫ്‌ലൂറോക്വിനോലോണ്‍ ചികിത്സ തേടിയവരില്‍ പുരുഷന്മാര്‍ക്കാണ് നാഡീതകരാറിനു സാധ്യത കൂടുതല്‍ എന്നും പ്രായം കൂടുന്നതനുസരിച്ച് രോഗസാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ചില ആളുകളില്‍ പ്ലൂറോക്വിനോലോണിന്റെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമെന്ന് ഗവേഷകനായ ഡാനിയല്‍ മൊഗേല്‍സ് പറയുന്നു. കൈകാലുകളുടെ ഞരമ്പുകള്‍ക്ക് വേദന, ബാലന്‍സ് പ്രശ്‌നങ്ങള്‍ ഇവയും ഉണ്ടാകാം. ഈ ആന്റിബയോട്ടിക് മൂലം ഓരോ വര്‍ഷവും പതിനായിരത്തില്‍ 2.4 പേര്‍ക്ക് നാഡീ തകരാറുകള്‍ സംഭവിക്കുന്നതായി JAMA ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button