Latest NewsTechnology

ലൈവ് വീഡിയോകൾ : പുതിയ സുരക്ഷാ മാനദണ്ഡവുമായി ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്ക് നിയമങ്ങൾ ലംഘിച്ച് ലൈവ് വീഡിയോകൾ പ്രദർശിപ്പിക്കുന്നവരെ തടയിടാൻ വൺസ്ട്രൈക്ക് പോളിസിയുമായി ഫെയ്സ്ബുക്ക്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് വെടിവെപ്പ് ആക്രമി ലൈവ് സ്ട്രീം ചെയ്തത് വ്യാപക വിമർശനങ്ങൾക്ക് വഴിതെളിച്ചതോടെയാണ് വൺസ്ട്രൈക്ക് പോളിസി അവതരിപ്പിക്കാൻ ഫേസ്ബുക്ക് തയ്യാറായത്. വ്യാപകമായി നിയമ  ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ഫെയ്സ്ബുക്ക് ഇന്റഗ്രിറ്റി വൈസ്പ്രസിഡന്റ് ഗയ് റോസൻ അറിയിച്ചു.

പുതിയ പോളിസി പ്രകാരം നിയമവിരുദ്ധമായ വീഡിയോ ലൈവ് സ്ട്രീം ചെയ്താൽ ഉടൻ തന്നെ അവ നീക്കം ചെയ്യും. അതോടൊപ്പം തന്നെ ഫെയ്സ്ബുക്ക് നിയമങ്ങൾ ലംഘിക്കുന്നവരെ വൺസ്ട്രൈക്ക് പോളിസിയനുസരിച്ച് ലെവ് സ്ട്രീമിങ് ഉപയോഗിക്കുന്നതിൽ നിന്നു നിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തുന്നതുൾപ്പടെയുള്ള നടപടികളുമുണ്ടാവും. അധികം വൈകാതെ എല്ലായിടങ്ങളിലും വൺസ്ട്രൈക്ക് പോളിസി സംവിധാനം നടപ്പിലാക്കുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button