ടെഹ്‌റാന്‍: സൗദി അറേബ്യയിലെ എണ്ണക്കുഴലുകള്‍ക്കുനേരെയുണ്ടായ ആക്രമണം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാന്‍. എണ്ണക്കുഴലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. യുഎഇ അധികൃതരും പ്രതികരണത്തിന് തയ്യാറായില്ല. അതേസമയം, സൗദി അറേബ്യയിലെ എണ്ണ സ്‌റ്റേഷനുകള്‍ക്ക് നേരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തു.അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനി പറഞ്ഞു.
ഇരുരാജ്യങ്ങളും യുദ്ധത്തിനാഗ്രഹിക്കുന്നില്ല. അഥവാ യുദ്ധം നടന്നാലും അത് അമേരിക്കയെ പ്രതികൂലമായി ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.യുഎഇയിലെ ഫുജൈറ തുറമുഖത്ത് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിനു പേര്‍ഷ്യന്‍ മേഖലയില്‍ കൂടുതല്‍ സൈനിക സന്നാഹത്തിനൊരുങ്ങുകയാണ്അമേരിക്ക. ഗള്‍ഫ് മേഖലയിലുണ്ടാകുന്ന ചെറിയ പ്രകോപനങ്ങള്‍പോലും വലിയ കലഹത്തിലേക്ക്‌നയിക്കുമെന്ന് നയതന്ത്രജ്ഞര്‍ വിലയിരുത്തി. മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതോടുകൂടി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകള്‍ക്ക് സുരക്ഷാഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇത് ഊര്‍ജവിതരണത്തെ കാര്യമായി ബാധിക്കും.
ഇറാനില്‍ ആക്രമണം നടത്താനായി 1,20,000 സൈനികരെ അയക്കുമെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഭാവിയില്‍ സൈന്യത്തെ അയക്കുകയാണെങ്കില്‍ തന്നെ ഇതില്‍ കൂടുതല്‍ പേരെയായിരിക്കും ഇറാനിലേക്ക് അയക്കുകയെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, അമേരിക്ക — ഇറാന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും പ്രതിസന്ധിയില്‍ വൈകാതെ തന്നെ അയവുണ്ടാകുമെന്നും ഇറാഖ് പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹ്ദി പറഞ്ഞു.
Post Your Comments