ന്യുഡല്‍ഹി: ഡല്‍ഹി ആംആദ്മി പാര്‍ട്ടി നേതാവും നിയമമന്ത്രിയുമായ കൈലാഷ് ഗലോട്ടിന്റെ സഹോദരന്റെ പേരിലുള്ള 1.46 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. ആറു മാസം മുന്‍പ് കൈലഷ് ഗലോട്ടിന്റെ വസ്തിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഗലോട്ടിന്റെ സഹോദരന്‍ ഹരീഷ് ഗലോട്ടിന്റെ പേരിലുള്ള ഡല്‍ഹിയിലെ ഫ്‌ളാറ്റും ഹരിയാനയിലെ ഭൂമിയും ഏറ്റെടുക്കാനാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ സെബപ്തംബറില്‍ ഹരീഷ് ഗലോട്ട് ഒരു കോടി രൂപ ദുബായിലേക്ക് രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങുന്തിന് അയച്ചിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ഹരീഷിന്റെ ഇളയ മകന്‍ നീതിഷിന്റെ പേരിലാണ് പണം കൈമാറ്റ സ്ഥാപനം വഴി കൈമാറിയത്.കൈലാഷ് സഹോദരന് ഫ്‌ളാറ്റുകള്‍ വാങ്ങുന്നതിന് ഒരു കോടി രൂപ ഹവാല ഇടപാടിലൂടെ കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ പണം ദുബായില്‍ രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങുന്നതിന് നിതീഷ് നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.
നിതീഷ്, ഹരിഷ് ഗലോട്ട് നിതീഷിന്റെ് അമ്മ, മൂത്ത സഹോദരന്‍ എന്നിവരാണ് ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍. സെപ്തംബര്‍ 26ന് 50 ലക്ഷം രൂപ കൂടി ഹരീഷ് മകന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് വഴി അയച്ചുനല്‍കി. വിദ്യാഭ്യാസ ആവശ്യത്തിനാണ് പണം അയച്ചതെന്ന പറയുന്നുവെങ്കിലും ഫ്‌ളാറ്റുകള്‍ക്ക് വേണ്ടിയാണ് അതും ഉപയോഗിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിലപാടിനോട് മന്ത്രി കൈലാഷ് ഗലോട്ട് പ്രതികരിച്ചിട്ടില്ല.
Post Your Comments