ബ്ലീഡിങ് ഐ ഫീവർ അഥവാ ആധുനിക വൈദ്യശാസ്‌ത്രം ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫിവര്‍ എന്ന് വിളിക്കുന്ന രോഗം ഒരു പ്രത്യേകതരം ചെള്ളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്.
പലവിധത്തിൽ ഈ രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയും ബ്ലീഡിങ് ഐ ഫിവര്‍ മനുഷ്യരിലേക്ക് വ്യാപിക്കും. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീരവേദന, വയറിളക്കം, ക്ഷീണം, തലകറക്കം എന്നിവയൊക്കെയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. സാധാരണ പനിയുടെ ലക്ഷണമായി തുടങ്ങുന്ന ഈ അസുഖം, വൈകാതെ ഗുരുതരമായി മാറുന്നു.
ഈ രോഗം ബാധിച്ച് കഴിഞ്ഞാൽ രോഗി രക്തം ഛര്‍ദ്ദിക്കാനും കണ്ണ്, ജനനേന്ദ്രിയം എന്നിവിടങ്ങളിൽനിന്ന് രക്തംവരാനും തുടങ്ങുന്നു. രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗി മരിക്കാനുള്ള സാധ്യത അമ്പത് ശതമാനത്തോളമാണ്. കൃത്യമായ ചികിൽസയോ മരുന്നോ കണ്ടെത്താത്തതാണ് പ്രധാന വെല്ലുവിളി.
Post Your Comments