Latest NewsInternational

ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി ഇനി ഓർമ

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി ഇനി ഓർമയാകുന്നു.2016 ല്‍ കടലില്‍ മുങ്ങിപ്പോയ അന്‍റാര്‍ട്ടിക്കയിലെ കോളനി പുനസ്ഥാപിക്കപ്പെട്ടില്ല. അതുകൊണ്ടാണ് കോളനി നഷ്ടമായത്.
കാലവസ്ഥ വ്യതിയാനമാണ് ആയിരക്കണക്കിന് പെന്‍ഗ്വിനുകളുടെ ജീവൻ നഷ്ടമാക്കിയത്.

ബ്രിട്ടീഷ് ആന്‍റാര്‍ട്ടിക് സര്‍വേയാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്. അന്‍റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്. മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ല എന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. എല്ലാ വര്‍ഷവും ഹാലൈ ബേ കോളനിയിലേക്ക് 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിന്‍ ഇണകള്‍ പ്രജനനം നടത്താറുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഇത് നടക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button