ലണ്ടന്‍: ഉറക്കത്തിനിടെ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്സ് ഹെപ്ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
2017 ഏപ്രില്‍ ഒന്നിനാണ് സംഭവം.അലക്സിന്റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കിനൊപ്പം ഉഭയസമ്മതത്തോടെ പരാതിക്കാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.തുടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവതിയെ അലകസ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
തന്റെയൊപ്പം ക്ലാര്‍ക്ക് ആണെന്നായിരുന്നു യുവതി കരുതിയിരുന്നത്.എന്നാല്‍, ഓസ്ട്രേലിയന്‍ ശൈലിയിലുള്ള ഭാഷ കേട്ടതോടെ ക്ലാര്‍ക്കല്ല കൂടെയുള്ളതെന്ന് മനസിലാക്കുകയായിരുന്നു. എന്നാല്‍, ഉഭയസമ്മതത്തോടെയാണ് തന്റെ ഒപ്പം യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് അലക്സിന്റെ വാദിച്ചിരുന്നു.എന്നാല്‍, കോടതി ഇത് തള്ളിക്കളയുകയായിരുന്നു.
Post Your Comments