Latest NewsCars

മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ദില്ലി: മാരുതി മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് പുറത്ത് വരുന്ന സൂചനയെന്ന് ന്യൂസ്18 ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമനി വാന്‍ 1984 ല്‍ ആണ് ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റെ വര്‍ഷമാണ് ഒമനി വാന്‍ എത്തിയത്. പിന്നീട് ഒമിനിയുടെ പല മോഡലുകള്‍ എത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ ഇറക്കിയിരുന്നു. എബിഎസ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളോടെ എത്തുന്ന പുത്തന്‍ ഇക്കോയ്ക്ക് 3.95 ലക്ഷം രൂപ മുതലാണ് വില.

.

shortlink

Post Your Comments


Back to top button