കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു പ്രധാനമന്ത്രി എന്നാൽ സ്വന്തം മന് കീ ബാത്ത് രാജ്യത്തോട് പറയുകയല്ല, പകരം രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയാണ് വേണ്ടത്. ഒരാള്‍ പറയുന്നത് മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം കണ്ടത്. രാജ്യത്തെ ഓരോ സ്ഥാപനങ്ങളും മോദി തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.
ജനങ്ങളാണ് യജമാനന്മാര്. അവർക്കായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ജനങ്ങള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന കര്‍ത്തവ്യം. ദുര്‍ബലമായ ശബ്ദത്തെ ശ്രവിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ദുര്‍ബലമായ മനുഷ്യനെ ശ്രവിക്കുന്നത് വഴി രാജ്യത്തെ മനസിലാക്കാന്‍ കഴിയും. രാജ്യത്തിന് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. ഇന്ത്യയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആര്.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള സഖ്യവുമായിട്ടുള്ള പോരാട്ടമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Post Your Comments