Latest NewsTechnology

ഫേസ്ബുക്കിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം

ഫേസ്ബുക്ക് നമ്മള്‍ നല്‍കുന്നതും അല്ലാത്തതുമായ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്തവരുടെവരെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളാണ് ഫേസ്ബുക്കിനെ ഇത്തരത്തില്‍ വിവരശേഖരണത്തിന് സഹായിക്കുന്നത്.ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൈവസി ഇന്റര്‍നാഷണലാണ് കഴിഞ്ഞ ഡിസംബറില്‍ ഫേസ്ബുക്കിനെതിരെ ഈ ഗുരുതര ആരോപണം ആദ്യമായി ഉന്നയിച്ചത്. ഉപയോക്താക്കളുടെ സമ്മതം പോലുമില്ലാതെയാണ് ഇവര്‍ വിവര കൈമാറ്റം നടത്തുന്നതെന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 23 ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നുവെന്ന് വ്യക്തമായി. സ്പോട്ടിഫൈ, സ്‌കൈസ്‌കാനര്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ തെറ്റ് മനസിലാക്കി തിരുത്താനും തയ്യാറായി. ആന്‍ഡ്രോയിഡില്‍ മാത്രമല്ല ആപ്പിള്‍ സ്റ്റോറിലെ ചില ആപ്ലിക്കേഷനുകളും സമാനമായി വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കുന്നുണ്ടെന്ന ആരോപണമുണ്ട്.ആറ് ആപ്ലിക്കേഷനുകള്‍ ഇപ്പോഴും ഇത്തരത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കുന്നുവെന്നാണ് പ്രൈവസി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. Yelp, Duolingo, Indeed, the King James Bible app, Qibla Connect, Muslim Pro എന്നീ ആപ്പുകളാണ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നത്.വിവാദമായതോടെ ഇക്കാര്യം ആപ്ലിക്കേഷന്‍ ഡെവലപര്‍മാര്‍ക്ക് വിശദീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button