ജയ്‌പൂർ: ബാധ ഒഴിപ്പിക്കുന്നതിനായി ഭാര്യയെ ഭർത്താവ് തെരുവിലൂടെ അടിച്ചോടിച്ചു. താന്ത്രിക വൈദ്യന്റെ നിര്‍ദേശപ്രകാരമാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറിയത്. ഭാര്യയെ ശുദ്ധിയാക്കാനും ദുഷ്ട ശക്തികളില്‍ നിന്നു മോചിപ്പിക്കാനും വേണ്ടി മുറിവൈദ്യന്റെ ഉപദേശം സ്വീകരിച്ച് നഗ്നപാതയാക്കി ഭാര്യയെ ഇയാൾ അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൈദ്യനേയും യുവാവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
യുവതിക്ക് സുഖമില്ലാതായതോടെയാണ് ഇവർ താന്ത്രിക വൈദ്യനെ സമീപിച്ചത്. തുടർന്ന് ഭാര്യയുടെ ശരീരത്തില്‍ ബാധ കൂടിട്ടുണ്ടെന്നും തെരുവിലൂടെ ഓടിച്ചാല്‍ മാറുമെന്നും വൈദ്യൻ നിർദേശിച്ചതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments