മുംബൈ: ഒരിക്കല്‍ പോലും ലൈംഗീകബന്ധത്തിലേര്‍പ്പെടാത്ത യുവതി കുഞ്ഞിന് ജന്മം നല്കി. അഹ്മദ് നഗര്‍ സ്വദേശിനി രേവതി ബോര്‍ഡാവേക്കര്‍ (30) ആണ് ഐവിഎഫ് ട്രീറ്റ്മെന്റിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. സ്പര്‍ശമേറ്റാല്‍ ലൈംഗിക അവയവം ചുരുങ്ങിപ്പോകുന്ന പ്രശ്നമായിരുന്നു രേവതിക്ക് ഉണ്ടായിരുന്നത്. വളരെ ചുരുങ്ങിയ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന വജൈനിസ്മസ് എന്ന അവസ്ഥ ആയിരുന്നു ഇവർക്ക്.തന്റെ പ്രത്യേക ശാരീരിക സവിശേഷത മൂലം ഭര്‍ത്താവുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്. സ്വാഭാവികമായി പ്രസവിക്കാന്‍ സാധിച്ചതിനാല്‍ തനിക്കിപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇവർ പറയുന്നു.
25ാം വയസില്‍ വിവാഹിതയായ രേവതി ആദ്യരാത്രിയില്‍ തന്നെ തന്റെ ദുരവസ്ഥ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് രേവതി പറയുന്നത്. ഐവിഎഫിന് ശ്രമിക്കുന്നതിന് മുൻപ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതും വിജയിച്ചിരുന്നില്ല. തന്റെ 22ാമത്തെ വയസില്‍ ഒരിക്കല്‍ ആര്‍ത്തവ സമയത്ത് ടാംപന്‍ ഉപയോഗിച്ചപ്പോഴായിരുന്നു തന്റെ ലൈംഗിക അവയവത്തിലേക്ക് ഒന്നും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് രേവതിക്ക് മനസിലായത്. ടാംപന്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ ലൈംഗിക അവയവം ചുരുങ്ങിപ്പോവുകയും ലൈംഗീകാവയവത്തിന്റെ മുന്‍ഭാഗം അടഞ്ഞ് പോവുകയുമായിരുന്നു. ലൈംഗികമായി ബന്ധപ്പെടല്‍ തീര്‍ത്തും അസാധ്യമായ ഒന്നാണെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്ഷമയോടെ പ്രതികരിച്ചുവെന്നും പരസ്പരം അറിയാന്‍ ഏറെ സമയമെടുക്കാമെന്ന് നിര്‍ദേശിച്ചുവെന്നും രേവതി വിശദീകരിക്കുന്നു. തുടര്‍ന്നാണ് ഐവിഎഫ് ട്രീറ്റ്മെന്റിലൂടെ ഗര്‍ഭം ധരിച്ചത്. അതിനിടെ സര്‍ജറിയിലൂടെ കന്യാചര്‍മം നീക്കം ചെയ്യുകയും ലൈംഗികാവയവം വിസ്തൃതമാക്കുകയും ചെയ്തിരുന്നു.
Post Your Comments