യാവത്മാല് : ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ യാവത്മാലില് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുവായിരുന്നു അദ്ദേഹം.
Prime Minister Narendra Modi in Yavatmal, Maharashtra: Terror organisations who have committed this crime, no matter how much they try to hide, they will be punished. Security forces have been given full freedom. #PulwamaAttack pic.twitter.com/ULPOSUH3w2
— ANI (@ANI) February 16, 2019
നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്മാരും ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും. ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല. രാജ്യത്തെ ജനങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞെന്നും ആഭ്യന്തര സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments