Business

സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ

മുംബൈ : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 139 പോയിന്റ് താഴ്ന്നു 36407ലും നിഫ്റ്റി 54 പോയിന്റ് താഴ്ന്ന് 10889ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 448 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ, 955 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

ടാറ്റ സ്റ്റീല്‍, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ഇന്ത്യ ബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഐഒസി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button