ന്യൂഡല്‍ഹി : കുവൈത്തില്‍ ജോലിചെയ്യുന്ന 9 ലക്ഷം ഇന്ത്യക്കാരില്‍ മൂന്നു ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് ഇവരില്‍ 90,000 പേരും വനിതകള്‍. കുവെെറ്റിലുളള വനിതകള്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ പൂര്‍ണ്ണ സുരക്ഷ ലക്ഷ്യമിട്ടാണ് ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. തൊഴില്‍ വ്യവസ്ഥകളുടെ സുതാര്യത, തൊഴിലാളികളുടെ അവധി തുടങ്ങി എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുന്നതാണ് കരാറെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു .
ഇരു രാജ്യങ്ങളും സംയുക്ത സമിതി രൂപീകരിച്ചാണ് കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നത്. അഞ്ചു വര്‍ഷം കാലാവധിയിലും അതിന് ശേഷം തനിയെ പുതുക്കാവുന്നതുമായ സംവിധാനത്തിലാണ് കരാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴില്‍ കരാറില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും മുന്‍പ് ഒപ്പു വെച്ചിരുന്നു.
Post Your Comments