കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിനായി വിഭാവനം ചെയ്ത ബഡ്സ് സ്കൂളുകളുകളുടെ സ്ഥിതി പരിതാപകരം. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുകയാണ് ബഡ്സ് സ്കൂളുകള്‍.
പതിനൊന്ന് പഞ്ചായത്തുകളിലായാണ് ബഡ്സ് സ്കൂള്‍ പദ്ധതി ആവിഷ്കരിച്ചത്. ഏഴിടത്ത് കെട്ടിട നിര്‍മ്മാണം തുടങ്ങി. എന്നാല്‍ അഞ്ചു വര്‍ഷത്തനിപ്പുറം പ്രവര്‍ത്തനം ആരംഭിച്ചത് ഒരിടത്ത് മാത്രമാണ്. ബെള്ളൂര്‍ പഞ്ചായത്തില്‍ ഒന്നര കോടി രൂപാ ചിലവില്‍ പണിത ബഡ്സ് സ്കൂള്‍ കെട്ടിടം ഇതുവരേയും തുറന്ന് കൊടുത്തിട്ടില്ല. മുളിയാര്‍ പഞ്ചായത്തില്‍ ഉപേക്ഷിച്ച പഴയ കമ്യൂണിറ്റി ഹാളിലാണ് ബഡ്സ് സ്കൂളിന്റെ പ്രവര്‍ത്തനം. ഒരു ഹാള്‍ അഞ്ചായി തിരിച്ചാണ് ഇവിടെ ക്ലാസുകള്‍ നടത്തുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിന് പോലും ഇവിടെ മതിയായ സൗകര്യമില്ല. ആകെയുള്ള ഒരു ശുചിമുറിക്ക് നല്ലൊരു വാതില്‍ പോലുമില്ല. കാറഡുക്കയില്‍ പരമാവധി ഇരുപത് പേര്‍ക്ക് ഇരിക്കാവുന്നിടത്ത് പഠിക്കുന്നത് അമ്പത് കുട്ടികള്‍, മറ്റിടങ്ങളിലേയും അവസ്ഥ ഇതിന് സമാനമാണ്. എന്നാല്‍ വൈദ്യുതി കണക്ഷന് ലഭിക്കാത്തതാണ് കെട്ടിടങ്ങള്‍ തുറക്കാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments