തിരുവനന്തപുരം: സിനിമാ താരങ്ങളുടെ വനിതാ കൂട്ടായ്മയായ ഡബ്ലുസിസിയില്‍ അംഗമാകാനില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് താല്പര്യമില്ലാത്തതിനാലാണ് സംഘടനയില്‍ അംഗമാകാത്തതെന്നും ഐശ്വര്യ വ്യക്തമാക്കി.
തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഐശ്വര്യ. തന്റെ സിനിമകള്‍ എല്ലാം വിജയിക്കാന്‍ കാരണം സംവിധായകര്‍ ആണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതാണ് ഒരു നടിയെന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ഇടയാക്കിയതെന്നും പറഞ്ഞ ഐശ്വര്യ ‘ വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമ വിജയിച്ചതോടെ ഒരു പരീക്ഷണ സിനിമയുടെ ഭാഗമാകാനുള്ള ധൈര്യം ലഭിച്ചെന്നും പറഞ്ഞു.
Post Your Comments