പത്തനംതിട്ട: ശബരിമയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കു ശേഷം ക്ഷേത്ര ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമല അയ്യപ്പ ദര്‍ശനത്തിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയ പോലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ദര്‍ശനത്തിനു ശേഷം സന്നിധാനത്തെ ശുദ്ധിക്രിയ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപിയും ശബരിമല കര്‍മ സമിതിയും ഹര്‍ത്താല്‍ നടത്തുകയും ഇതില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. കൂടാതെ ദര്‍ശനത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിന്ദുവിനും കനക ദുര്‍ഗയ്ക്കും സ്വന്തം വീട്ടില്‍ താമസിക്കാനാവാത്ത അവസ്ഥയുമാണ്. കൂടാതെ തിരിച്ചെത്തിയ കനക ദുര്‍ഗ്ഗക്ക് വീട്ടില്‍ നിന്നും അക്രമം നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രിം കോടതിയെ സമീപിച്ചത
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments