തൃശ്ശൂര്‍ : അയ്യപ്പസ്വാമിയേയും അയ്യപ്പഭക്തരെയും കുറിച്ച് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയ സംവിധായകന് പ്രിയനന്ദനന് വീണ്ടും അടുത്ത ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത്.
സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നു സാഹചര്യത്തിലാണ് അടുത്ത പോസ്റ്റുമായി പ്രിയനന്ദനന് എത്തിയത്. ‘താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല, നില പാട് തന്നെയാണെങ്കിലും ‘എന്നാണ് പ്രിയനന്ദനന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ സംവിധായകനെതിരെ കേസ് കൊടുക്കുമെന്ന് ഇന്നലെ ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. വിവാദ പോസ്റ്റിനെതിരായി ബിജെപി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
https://www.facebook.com/photo.php?fbid=2151095991596000&set=a.467366316635651&type=3
Post Your Comments