KeralaLatest News

ചികില്‍സ ലഭിക്കാതെ ഒരു വയസുകാരി ട്രെയിനില്‍ മരിച്ചത്; റെയില്‍വേയോട് മനുഷ്യാവകാശകമ്മീഷന്‍

മലപ്പുറം:  ചികില്‍സ ലഭിക്കാതെ ഹൃദ്രോഗിയായ ഒരുവയസുകാരി ട്രെയിനില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു . ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത് .

കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പുറമേ ഭാവിയില്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ വീണ്ടും ുണ്ടാകാതിരിക്കുന്നതിനായുളള നിര്‍ദേശങ്ങളും ഇടക്കാല റിപ്പോര്‍ട്ടില്‍ ഉണ്ടാകണമെന്ന് കമ്മിഷന്‍ അംഗം ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഡി.ആര്‍.എം ഓഫിസിലെത്തി നേരിട്ടു കൈമാറി. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി ഫാ.ജേക്കബ് കല്ലിച്ചേത്ത് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി ഹൗസില്‍ ഷമീര്‍ – സുമയ്യ ദമ്ബതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം സ്റ്റേഷനിലെത്തിയ മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലാണു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button