Latest NewsInternational

മഹാന്‍ എയറിനു നിരോധനം

ബര്‍ലിന്‍: മഹാന്‍ എയറിനു ജര്‍മനിയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇറാന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ വിമാനമാണ് മഹാന്‍. ജനുവരി ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. അതേസമയം ഇറാന്‍ മുള്ളയുടെ ഭീകരത വളര്‍ത്തുന്ന വിമാനം എന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഈ മാസം മെയില്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തിനെ തുടര്‍ന്ന് ഇറാനില്‍ കടുത്ത് രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നുണ്ട്. മഹാന്‍ എയറിനോടൊപ്പം മറ്റു ചില വിമാനങ്ങളും ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേയക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

അതേസമയം അമേരിക്കന്‍ പൗരന്‍മാരും മഹാന്‍ എയറിനെപ്പറ്റി ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ ഭീഷണി മുഴക്കിയിരുന്നു.2017 മുതല്‍ മഹാന്‍ എയര്‍ അമേരിക്കയുടെ ഭീകര പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ അതേസമയം മഹാന്‍ എയറിനു നിരോധനം ഏര്‍പ്പെടുത്തി എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button