ന്യൂഡല്‍ഹി : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കാന്‍ മോദിക്ക് പകരക്കാരനായി താന്‍ എത്തുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ ആര്‍എസ്എസ് നേതാവും ഗഡകരിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ താന്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ സംതൃപ്തനാണെന്ന് ഗഡ്കരി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
മുന്നില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഗംഗാ പുനരുദ്ധാരണ പദ്ധതിക്കാണ് പ്രഥമ പരിഗണന. ഇപ്പോള്‍ ചെയ്യുന്ന ജോലികള്‍ താന്‍ സന്തോഷവാനാണെന്നും പദ്ധതികള്‍ പൂര്‍ത്തീകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments