ശ്രീനഗര്‍ : ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകളിലെ ആഡംബരത്തെ പരോക്ഷമായി വിമര്‍ശിച്ച് ജമ്മൂ കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. വിവാഹത്തിനായി കോടികള്‍ ധൂര്‍ത്തടിച്ചതിനെതിരെയാണ് ഗവര്‍ണ്ണറുടെ വാക്കുകള്‍. 700 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യയിലെ ധനികന്മാരിലൊരാള്‍ സ്വന്തം മകളുടെ വിവാഹം നടത്തിയത്. ആ 700കോടി രൂപ ഉണ്ടായിരുന്നുവെങ്കില്‍ കാശ്മീരില്‍ 700 സ്‌കൂളുകളോ വീരമൃത്യുവരിച്ച 7000ത്തോളം വരുന്ന ഭാര്യമാര്‍ക്ക് സഹായമോ നല്‍കാമായിരുന്നു.
ഒരോ ദിവസം കഴിയുന്തോറും ജമ്മുകാശ്മീരിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്ബന്നരാകുകയാണെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആരും തന്നെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി. മുകേഷ് അംബാനിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഗവര്‍ണ്ണറുടെ കുറ്റപ്പെടുത്തല്‍
Post Your Comments