തിരുവനന്തപുരം : ഓഖി പുനരധിവാസത്തിനു ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന വേണമെന്ന ആവശ്യവുമായി ആർച്ച് ബിഷപ്പ് സൂസെപാക്യം. വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും ദുരന്ത ബാധിതർക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങൾക്കായല്ല ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഓഖി ദുരന്തബാധിതര്‍ക്ക് 422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 108 കോടി മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചപ്പോൾ 110 കോടിയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയത് എന്നിട്ടും സംസ്ഥാന സർക്കാർ തുക വക മാറ്റുന്നെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments