തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നതില്‍ തീരുമാനം അറിയിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം ശബരിമലയിലേക്ക് പോകുമെന്നും പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ച് പന്തളം കൊട്ടാരം ഗുരു സ്വാമിക്ക് തന്റെ ഇരുമുടിക്കെട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പന്തളം ശിവക്ഷേത്രത്തില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കും. ജയില്‍ മോചിതനായ കെ സുരേന്ദ്രന് വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. സന്നിധാനത്ത് 53 വയസുകാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments