ന്യൂ ഡൽഹി : പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് കേന്ദ്രത്തിന്റെ 3,048കോടി രൂപയുടെ കേന്ദ്ര ധനസഹായം. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. സെക്രട്ടറിതല സമിതി കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒഡീഷ, ആന്ഡ്രാപ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സഹായം നല്‍കുക. എന്നാൽ കേന്ദ്രം നേരത്തെ കേരളത്തിന് അനുവദിച്ച അറുന്നൂറ് കോടി കൂടി ഉള്‍പ്പെടുത്തിയാണോ ഇപ്പോഴത്തെ പ്രഖ്യാപനം എന്ന് വ്യക്തമല്ല. ആദ്യഘട്ടത്തില്‍ 800 കോടിയും,രണ്ടാം ഘട്ടത്തില്‍ 4900 കോടിയും ഉൾപ്പടെ ആകെ 5700 കോടിയുടെ സഹായധനമാണ് കേരളം ആവശ്യപ്പെട്ടത്.
ആദ്യഘട്ട ദുരിതാശ്വസപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളും കണക്കുകളും കേരളം നല്കിയാല് ഉന്നതതല മന്ത്രിസഭ അനുവദിച്ച തുക കേരളത്തിന് കൈമാറുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments