തല ചുറ്റുന്നത് ശരീരത്തിന് സംഭവിയ്ക്കുന്ന ഒരു അവസ്ഥയാണ്. ഇത് ചിലപ്പോള്‍ രോഗലക്ഷണമാകം. അല്ലെങ്കില്‍ മറ്റു പല കാരണങ്ങളാലും തലചുറ്റല്‍ അനുഭവപ്പെടാം. തല ചുറ്റാന്‍ കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,
വെള്ളത്തിന്റെ കുറവ്
ശാരീരികപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തിന് വെള്ളം ആവശ്യമാണ്. വെള്ളത്തിന്റെ കുറവ് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് തലചുറ്റലിന് ഇടയാക്കും.
അനീമിയ
അനീമിയ കാരണവും പലര്‍ക്കും തലചുറ്റലുണ്ടാകാറുണ്ട്. ശരീരത്തിലെ അയേണ്‍ തോത് കുറയുന്നതാണ് ഇതിന് കാരണം.
മരുന്നുകള്‍
ചിലതരം മരുന്നുകള്‍ കഴിയ്ക്കുമ്പോഴും തലചുറ്റലുണ്ടാകും. ശരീരത്തിനു ചേരാത്ത ഘടകങ്ങള്‍ മരുന്നിലുണ്ടാകുന്നതാണ് കാരണം.
ചെവി
ചെവിയിലുണ്ടാകുന്ന ചില പ്രശ്നങ്ങളും തലചുറ്റലുണ്ടാക്കും. ചെവിയിലെ ഫല്‍യിഡ് കുറയുക, അണുബാധ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാറുണ്ട്.
സ്ട്രോക്ക്
സ്ട്രോക്ക് ലക്ഷണം കൂടിയാണ് തലചുറ്റല്‍. തലചുറ്റുന്നതിനൊപ്പം ഒരു വശത്തു തളര്‍ച്ച, ചുണ്ടു കോടിപ്പോവുക തുടങ്ങിയവ ലക്ഷണങ്ങളാണ്.
ഹൈപ്പര്‍ ടെന്‍ഷന്‍
ഹൈപ്പര്‍ ടെന്‍ഷന്‍ തലചുറ്റലുണ്ടാക്കുന്ന മറ്റൊരു അവസ്ഥയാണ്. വിയര്‍ക്കുക, ക്ഷീണം തോന്നുക തുടങ്ങിയവും ലക്ഷണങ്ങളാണ്.
അമിതമായ വ്യായാമം
അമിതമായ വ്യായാമം തലചുറ്റലിന് ഇടയാക്കുന്ന മറ്റൊരു അവസ്ഥയാണ്. ശരീരത്തിന് താങ്ങാനാവുന്നതില്‍ കൂടുതല്‍ മര്‍ദം അനുഭവപ്പെടുന്നതാണ് കാരണം.
Post Your Comments