തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്ക്കരിച്ച അപ്ഗ്രഡേഷന് ഓഫ് ഗവണ്മെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേര്‍ണിംഗ് റിസോഴ്സ് സെന്റര്‍ എന്ന പദ്ധതിയുടെ നടത്തിപ്പിന് 10 പ്രോഗ്രാം സൂപ്പര്‍വൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.എല്‍.ഐ.എസ്.സി (നെറ്റ്/പി.എച്ച്ഡി അഭികാമ്യം) കോളേജ് ലൈബ്രറിയനായി അഞ്ചുമുതല്‍ പത്തു വര്‍ഷത്തെ പരിചയം വേണം. വ്യാപകമായി സഞ്ചരിക്കാന്‍ ആകണം. 60 വയസിനു താഴെ പ്രായ പരിധി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം 15,000 രൂപയാണ്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ 15ന് മുമ്ബ് കിട്ടുന്നവിധത്തില്‍ അപേക്ഷിക്കള് സമര്‍പ്പിക്കാം.
വിലാസം: കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയം, ആറാം നില, വികാസ് ഭവന്, തിരുവനന്തപുരം -695013.
Post Your Comments