കൊച്ചി: വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗില്‍ അശ്ലീല ദൃശ്യം കാണിച്ച കേസില്‍ സ്കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ജീവനൊടുക്കി. ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാള്‍ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതായതായാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശി അജിത്കുമാറിനെയാണ് അത്താണി സാഗര്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകര്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒഴിവില്‍ പോകുകയായിരുന്നു. പോക്സോ കോടതിയും സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് ഇയാള്‍ ചില പൊതുപ്രവര്‍ത്തകര്‍ മുഖേന ഉറപ്പു നല്‍കിയിതായാണ് വിവരം. പക്ഷേ അന്നേ ദിവസം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.
Post Your Comments