നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസിന്റെ ഇരട്ടത്താപ്പെന്ന് ആരോപണം. നിരോധനാജ്ഞ ലംഘിക്കുമെന്ന് പരസ്യ നിലപാട് എടുത്തിട്ടും യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യാതെ പോലിസിന്റെ ഇരട്ടനീതി മുകളിൽ നിന്നുള്ള കർശന നിർദ്ദേശം മൂലമാണെന്ന് ബിജെപി ആരോപിച്ചു കഴിഞ്ഞു. പോലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയാണ് യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചത്.
നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ ആരും തടയില്ലെന്നും നിങ്ങള്‍ക്ക് പോകാമെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും അറസ്റ്റ് വരിക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാൽ എല്ലാവരെയും പോകാൻ അനുവദിക്കുകയായിരുന്നു പോലീസ്. ശബരിമലയിലെ പോലിസ് നിയന്ത്രണത്തിനെതിരെ രംഗത്തെത്തിയ സംഘപരിവാര്‍, ബിജെപി നേതാക്കളെ നിയമലംഘനം നടത്തുക പോലും ചെയ്യാതെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുമ്പോഴാണ് നിയമലംഘനം നടത്തുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ പോലിസ് സന്നിധാനത്തേക്ക് കടത്തി വിടാന്‍ തീരുമാനിച്ചത്.
144 പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുഡിഎഫ് നേതാക്കളുടെ തീരുമാനം ക്രമസമാധാന പ്രശ്നമല്ലെന്നാണ് പോലിസ് സ്വീകരിച്ചത്. പോലിസ് തടയാതിരുന്നതോടെ യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലിലെ ബേസ് ക്യാമ്പിലേക്ക് നീങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, സിപി ജോണ്‍, എന്‍.കെ പ്രമചന്ദ്രന്‍, ജോണി നെല്ലൂര്‍ തുടങ്ങിയ 9 നേതാക്കളും പ്രവര്‍ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്.
Post Your Comments