റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ടുകള്‍. ലാലുവിന് പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയില്ലെന്നും പ്രമേഹം കൂടുതലാണെന്നും ആര്‍ജെഡി എംഎല്‍എ രേഖ ദേവി അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം പറഞ്ഞു.
കഴിഞ്ഞ ദിവസം ലാലുവിന്റെ മകന് തേജസ്വി യാദവ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യം കാര്യമായി ക്ഷയിച്ചെന്ന് റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദ് പറഞ്ഞു.
ലാലുവിനെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും എംഎല്‍എ പറഞ്ഞു. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലു പോലീസ് കസ്റ്റഡിയിലാണ് ചികിത്സ തേടുന്നത്.
Post Your Comments