News

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കടകംപള്ളിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പട്ടം സെന്റ് മേരീസ് കോളജില്‍ നടത്തിയ പരിപാടിക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. സ്റ്റേജിലേക്ക് തള്ളിക്കയറിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഏറെനേരം മുദ്രാവാക്യം വിളിച്ച് ഇവിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്‌കൂളിന് പുറത്തു നിന്ന് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ പിന്നീട് അകത്തേക്ക് കയറുകയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്റെ വികസന പരിപാടിയുമായി ബന്ധപ്പെട്ടാണ് മന്ത്രി സ്‌കൂളില്‍ എത്തിയത്.

അതേസമയം ശബരിമലയിലെ സുരക്ഷ മുന്‍ നിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉന്നയിച്ച് ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വെള്ളം നല്‍കിയില്ല, മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി, പോലീസ് സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി.

സ്റ്റേഷനിലെത്തിച്ച ശേഷം അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പോലീസ് ഉദ്യോസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നു- മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അറസ്റ്റിന് ശേഷം പോലീസ് മര്‍ദിച്ചുവെന്നും ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നുമൊക്കെയുള്ള സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button